Poll: Your Opinion
Like
DisLike
[Show Results]
 
ലോകാ സമസ്താ സുഖിനോ ഭവന്തു !
#1
ചാതുർവർണ്യത്തിന്റെ നാൾവഴികളിൽനിന്നും മതാന്ധകാരത്തിലേക്കും ജാതീയമായ വേർതിരിവിലേക്കും ഇഴഞ്ഞുനീങ്ങുന്ന ഒരു ജനതയുടെ ശിരോലിഖിതങ്ങളെ മാറ്റിമറിക്കുമെങ്കിൽ ഞാൻ കൃഥാർത്ഥൻ.

വർണാശ്രമധർമങ്ങളിലെ കർമാധിഷ്ടിതമായ വേർതിരിവുകൾ, ബ്രാഹ്മണൻ , ക്ഷത്രിയൻ , വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ കർമത്തിന്റെ അടിസ്ഥാനശിലാശീർഷങ്ങളായി നിലകൊണ്ടു. സനാതന ധർമത്തിൽ ജന്മംകൊണ്ട് ആരും ബ്രാഹ്മണൻ ആകുന്നില്ല; ഈ ഉച്ചനീചത്വങ്ങൾ മറ്റേതൊരു സംസ്ക്കാരത്തിന്റെയും പ്രൌഡിക്ക് മങ്ങലേൽപ്പിക്കുന്നതു പോലെ ഹൈന്ദവ സംസ്ക്കാരത്തിലും നിലകൊണ്ടു എന്നു വേണം പറയാൻ.

ഹിന്ദു- എന്നാൽ ആര്യവംശ ശുദ്ധിയിൽ ഉളവായതാണെന്നു ചിലരെങ്കിലും കരുതുന്നു. ദ്രാവിഡരുടെ പ്രാതിനിധ്യം തന്നെ ചോദ്യപ്പെടുകയും ചെയ്യുന്നു.  ആര്യനായാലും ദ്രാവിഡനായാലും വംശശുദ്ധിയുടെ കാര്യത്തിൽ സിന്ധുവിന്റെ കരയിൽ നിന്നേ വിലയിരുത്തപ്പെടുകയാണെങ്കിൽ നവോത്ഥാന ഭാരതത്തിൽ മതനിരപെക്ഷതയുടെയും സഹിഷ്ണുതയുടെയും ഒക്കെ അർത്ഥതലങ്ങൾ പൊളിച്ചെഴുതേണ്ടിവരും.

കാലചക്രമുരുളവേ വിസ്മൃതിയുടെ ആഴങ്ങളിലെങ്ങോ മറഞ്ഞ വര്ണങ്ങളുടെ മറപറ്റി കര്മങ്ങളുടെ തുലാസില് ചേര്ത്തിരുന്ന ചാതുര്വര്ണ്യത്തിന്റെ തിരുശേഷിപ്പെന്നവണ്ണം ഉരഗവർഗങ്ങളെ തരംതിരിക്കുന്നതു പോലെ വിഭാഗീയത സൃഷിടിക്കാൻ സ്വന്തം ജന്മം മുഴുവൻ നേദിക്കുന്ന അഭിനവ-ആചാര്യന്മാർ, പല വേഷങ്ങളിൽ പല ഭാവങ്ങളിൽ അവർ ഈ പ്രകൃതിയുടെ സന്തുലിതാവസ്തയ്ക്കു തന്നെ തുരങ്കം വയ്ക്കുന്നു എന്ന് വേണം പറയാൻ . ഈ ജാതി-മത കോമരങ്ങളുടെ വ്യക്തിത്വമോ ഉദ്ദേശശുദ്ധിയോ ഒന്നും തന്നെ എങ്ങും ചോദ്യപ്പെടുന്നില്ല എന്നതും ഒരു വലിയ വിരോധാഭാസമാണ്.  "ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന ഒരു രഹസ്യ അജണ്ടയിൽ നിലകൊണ്ടു രാഷ്ട്രീയപാർട്ടികൾ പോലും ഈ ജാതി-മത വിധ്വാന്മാരുമായി കാലാകാലങ്ങളിൽ ഒരു രഹസ്യസമവായത്തിൽ ഏർപ്പെടുന്നു. രാഷ്ട്രവും മൂല്യങ്ങളും ഒക്കെ കടലാസിൽ മാത്രം ഒതുങ്ങുകയും ഈ ക്ഷുദ്രശക്തികൾ രാജ്യത്തിനും നിയമസംഹിതകൾക്കും പോലും അതീതരായി വളരുകയും ചെയ്യുന്നു.  ഈ വിധ്വംസക പ്രവർത്തനങ്ങളിൽ സ്വന്തം നിലനില്പ്പിനെ തന്നെ ഭയക്കേണ്ടിവരുന്ന ഒരു ജനതയെ രാജ്യദ്രോഹികളായി മുദ്രകുത്തി പുറത്താക്കുക എന്ന ആശയത്തെ പോലും ഉയർത്തിക്കൊണ്ടുവരാൻ ഈ മതഭ്രന്തന്മാർക്കു  കഴിഞ്ഞിട്ടുണ്ടെന്നാണ് സമീപകാല  രാഷ്ട്രീയോപജാപങ്ങളും ദേശീയവാർത്താ മാദ്ധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നതു.

അപൂർണതയിൽ നിന്നും സങ്കീർണതയിലേക്ക് ആണ് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പറയാം. രാഷ്ട്രം നല്ലതാണ് എന്ന് പറയുന്നതിലല്ല രാജ്യസ്നേഹം, എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ.  ദേശത്ത്തിന്റെയോ, ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലാതെ ലോകത്തിന്റെ എതുകോണിലായാലും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരത്തിലുള്ള ഹിജടകളെ തിരിച്ചറിയാനും ഇവർക്കെതിരായി "ലോകമേ തറവാട്" എന്ന സുമന്ത്രിതമായ തത്വത്തിൽ നിന്നുകൊണ്ട് കൈകോർത്ത് പിടിക്കാൻ  മനുഷ്യരാശിക്കു കഴിയട്ടെ.

അറിവിന്റെ ആർഷഭാരതലിഖിതങ്ങൾ ഒന്നുചേർന്നു സ്തുതിക്കാം.
"ലോകാ സമസ്താ സുഖിനോ ഭവന്തു !"
Reply
#2
Can you kindly provide a rough translation in English for the benefit of other members. Thanks!
Reply
#3
Sorry that i am writing this comment in English.
In the present situation in India, patriotism as defined by RSS/VHP is those who belief in their ideology and those who belief that all vedic teaching is the basis of our existence.(09-Dec-2015, 04:49 AM)ThePrinceOfArabianSea Wrote:
ചാതുർവർണ്യത്തിന്റെ നാൾവഴികളിൽനിന്നും മതാന്ധകാരത്തിലേക്കും ജാതീയമായ വേർതിരിവിലേക്കും ഇഴഞ്ഞുനീങ്ങുന്ന ഒരു ജനതയുടെ ശിരോലിഖിതങ്ങളെ മാറ്റിമറിക്കുമെങ്കിൽ ഞാൻ കൃഥാർത്ഥൻ.

വർണാശ്രമധർമങ്ങളിലെ കർമാധിഷ്ടിതമായ വേർതിരിവുകൾ, ബ്രാഹ്മണൻ , ക്ഷത്രിയൻ , വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ കർമത്തിന്റെ അടിസ്ഥാനശിലാശീർഷങ്ങളായി നിലകൊണ്ടു. സനാതന ധർമത്തിൽ ജന്മംകൊണ്ട് ആരും ബ്രാഹ്മണൻ ആകുന്നില്ല; ഈ ഉച്ചനീചത്വങ്ങൾ മറ്റേതൊരു സംസ്ക്കാരത്തിന്റെയും പ്രൌഡിക്ക് മങ്ങലേൽപ്പിക്കുന്നതു പോലെ ഹൈന്ദവ സംസ്ക്കാരത്തിലും നിലകൊണ്ടു എന്നു വേണം പറയാൻ.

ഹിന്ദു- എന്നാൽ ആര്യവംശ ശുദ്ധിയിൽ ഉളവായതാണെന്നു ചിലരെങ്കിലും കരുതുന്നു. ദ്രാവിഡരുടെ പ്രാതിനിധ്യം തന്നെ ചോദ്യപ്പെടുകയും ചെയ്യുന്നു.  ആര്യനായാലും ദ്രാവിഡനായാലും വംശശുദ്ധിയുടെ കാര്യത്തിൽ സിന്ധുവിന്റെ കരയിൽ നിന്നേ വിലയിരുത്തപ്പെടുകയാണെങ്കിൽ നവോത്ഥാന ഭാരതത്തിൽ മതനിരപെക്ഷതയുടെയും സഹിഷ്ണുതയുടെയും ഒക്കെ അർത്ഥതലങ്ങൾ പൊളിച്ചെഴുതേണ്ടിവരും.

കാലചക്രമുരുളവേ വിസ്മൃതിയുടെ ആഴങ്ങളിലെങ്ങോ മറഞ്ഞ വര്ണങ്ങളുടെ മറപറ്റി കര്മങ്ങളുടെ തുലാസില് ചേര്ത്തിരുന്ന ചാതുര്വര്ണ്യത്തിന്റെ തിരുശേഷിപ്പെന്നവണ്ണം ഉരഗവർഗങ്ങളെ തരംതിരിക്കുന്നതു പോലെ വിഭാഗീയത സൃഷിടിക്കാൻ സ്വന്തം ജന്മം മുഴുവൻ നേദിക്കുന്ന അഭിനവ-ആചാര്യന്മാർ, പല വേഷങ്ങളിൽ പല ഭാവങ്ങളിൽ അവർ ഈ പ്രകൃതിയുടെ സന്തുലിതാവസ്തയ്ക്കു തന്നെ തുരങ്കം വയ്ക്കുന്നു എന്ന് വേണം പറയാൻ . ഈ ജാതി-മത കോമരങ്ങളുടെ വ്യക്തിത്വമോ ഉദ്ദേശശുദ്ധിയോ ഒന്നും തന്നെ എങ്ങും ചോദ്യപ്പെടുന്നില്ല എന്നതും ഒരു വലിയ വിരോധാഭാസമാണ്.  "ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന ഒരു രഹസ്യ അജണ്ടയിൽ നിലകൊണ്ടു രാഷ്ട്രീയപാർട്ടികൾ പോലും ഈ ജാതി-മത വിധ്വാന്മാരുമായി കാലാകാലങ്ങളിൽ ഒരു രഹസ്യസമവായത്തിൽ ഏർപ്പെടുന്നു. രാഷ്ട്രവും മൂല്യങ്ങളും ഒക്കെ കടലാസിൽ മാത്രം ഒതുങ്ങുകയും ഈ ക്ഷുദ്രശക്തികൾ രാജ്യത്തിനും നിയമസംഹിതകൾക്കും പോലും അതീതരായി വളരുകയും ചെയ്യുന്നു.  ഈ വിധ്വംസക പ്രവർത്തനങ്ങളിൽ സ്വന്തം നിലനില്പ്പിനെ തന്നെ ഭയക്കേണ്ടിവരുന്ന ഒരു ജനതയെ രാജ്യദ്രോഹികളായി മുദ്രകുത്തി പുറത്താക്കുക എന്ന ആശയത്തെ പോലും ഉയർത്തിക്കൊണ്ടുവരാൻ ഈ മതഭ്രന്തന്മാർക്കു  കഴിഞ്ഞിട്ടുണ്ടെന്നാണ് സമീപകാല  രാഷ്ട്രീയോപജാപങ്ങളും ദേശീയവാർത്താ മാദ്ധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നതു.

അപൂർണതയിൽ നിന്നും സങ്കീർണതയിലേക്ക് ആണ് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പറയാം. രാഷ്ട്രം നല്ലതാണ് എന്ന് പറയുന്നതിലല്ല രാജ്യസ്നേഹം, എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ.  ദേശത്ത്തിന്റെയോ, ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലാതെ ലോകത്തിന്റെ എതുകോണിലായാലും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരത്തിലുള്ള ഹിജടകളെ തിരിച്ചറിയാനും ഇവർക്കെതിരായി "ലോകമേ തറവാട്" എന്ന സുമന്ത്രിതമായ തത്വത്തിൽ നിന്നുകൊണ്ട് കൈകോർത്ത് പിടിക്കാൻ  മനുഷ്യരാശിക്കു കഴിയട്ടെ.

അറിവിന്റെ ആർഷഭാരതലിഖിതങ്ങൾ ഒന്നുചേർന്നു സ്തുതിക്കാം.
"ലോകാ സമസ്താ സുഖിനോ ഭവന്തു !"
Reply
Users browsing this thread: 1 Guest(s)